സമയത്തിന്റെ മൂല്യമറിയാത്തവർക്ക് വേണ്ടിയാണു നമ്മളെന്നും സമയം പാഴാക്കുന്നത്. ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്. ഫ്രീ ടൈം ഉണ്ടാകാറില്ലങ്കിലും ചിലർക്കായി സമയം നീക്കി വയ്ക്കാറുണ്ട് നാം. അവർക്കും നന്നായി അറിയാം നമ്മൾ എങ്ങനെയാണു ഈ സമയം കണ്ടെത്തുന്നതെന്ന്. അവരുടെ സങ്കടങ്ങൾ കേൾക്കാൻ ഒന്നു ചായാനൊരു തോൾ വേണമായിരുന്നു അന്നവർക്ക്. ചുറ്റും കൂട്ടുകാരില്ലായിരുന്നു. കാലം അതിന്റെ യാത്ര തുടരുമ്പോൾ മാറ്റങ്ങൾ അതുണ്ടാകും, നമ്മളുടെ മൂല്യമുള്ള സമയം കൊടുത്തവർ അവിടെ പുതിയ കൂട്ടുകളിൽ സമവാക്യങ്ങൾ മെനയുകയാകാം.
ഇഷ്ടപ്പെട്ടതിനെ പറക്കാൻ അനുവദിക്കു നമ്മുടേതാണെങ്കിൽ തിരികെ വരുമെന്ന് പറയുന്നു എന്താണ് നമ്മുടെ സമയത്തിനു മൂല്യമില്ലേ?
മാറ്റി വയ്ച്ച കാര്യങ്ങൾ,ചിന്തകൾ,ഇഷ്ടങ്ങളൊക്കെ തിരികെ പോകാൻ കഴിയാത്ത നിമിഷങ്ങളിലിരുന്നു നെടുവീർപ്പിടും സമ്പാദ്യമോ സൗന്ദര്യമോ സമൂഹത്തിലെ സ്റ്റാറ്റസിന്റെ തലങ്ങളോ ഒരുപോലെയാകില്ല പക്ഷെ സമയത്തിന്റെ മൂല്യംഅതെല്ലാവരിലും സമമാണ്… ഓർക്കുക…..