ഇന്നലെയെന്റെ സ്വപ്നത്തിൽഅവൾ വന്നിരുന്നു… യശോധ…. സിദ്ധാർഥന്റെ യാശോധ…
അവളുടെ കയ്യിലെ കടിഞ്ഞാണിനറ്റത്തു ഒരു നരച്ച കുതിരയുമുണ്ടായിരുന്നു. കഴുത്തിൽ മണിയും കുഞ്ചലവും കെട്ടിയലങ്കരിച്ച നരച്ച കുതിര…
യശോധ ഭിക്ഷുകിയായിരുന്നു. സ്നേഹത്തിന്റെ… പ്രണയത്തിന്റെ… പരിത്യജിക്കപ്പെട്ടവളായിരുന്നു… ഉറ്റവരാൽ… ഉടയവരാൽ…
ഞാനവൾക്ക് കൊടുക്കാനായി തുട്ടുകൾ തിരഞ്ഞു. എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു… വേവ് നിറഞ്ഞ ഹൃദയത്തോടെ എന്റെ കൈകൾ ഞാനവൾക്ക് നേരെ നീട്ടി…
കാരണം,… അവൾ ഞാൻ തന്നെയായിരുന്നു.
തൽക്ഷണം, ആ വയസ്സൻ കുതിര അവളെ വിട്ട് എവിടെയോ പോയി മറഞ്ഞു. യാശോധയും ഞാനും പിന്നെയും ഏകരായി…