മക്കളെ തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉരമ്പരിക്കും എന്ന് പറഞ്ഞു വളർത്തിയ അച്ഛനും അമ്മയും. വല്ലപ്പോഴും ആ വഴി വരുന്ന തെരുവ് നായയെ എന്തെങ്കിലും തിന്നാൻ കൊടുത്തു ഓടിച്ചു വിടും, മക്കളെ നോവിച്ചാലോ എന്ന് ഭയമാരുന്നു ആ അച്ഛനും അമ്മക്കും. എങ്കിലും വാലാട്ടി പോവുന്ന നായയെ കൗതകത്തോടെ നോക്കി നിൽക്കുമവർ.
മക്കൾ വളർന്നു വലിയ ജോലി നേടി അച്ഛനെയും അമ്മയേയും തെരുവിലേക്ക് ഇറക്കി വിട്ടപ്പോൾ അവർക്കു പിന്നാലെ ആ നായയും ഉണ്ടായിരുന്നു ഒരു കാവലാളെ പോലെ.
റംസീന നാസർ