രാമനെക്കാൾ സീതയെ സ്നേഹിച്ചത് രാവണനാണ്.
അതെന്താ നീ അങ്ങനെ പറഞ്ഞത്?
വല്ലവരുടെയും വാക്ക് കേട്ട് കെട്ട്യോളായ സീതയെ കാട്ടിൽ ഉപേക്ഷിക്കയല്ലേ രാമൻ?
അതേ
എന്നാൽ സീതയുടെ സമ്മതമില്ലാത്ത കാരണം, ഒന്ന് തൊടുകപോലും ചെയ്യാതെ സീതയെ സ്നേഹിച്ചത് രാവണൻ അല്ലേ?
അതേ..
അപ്പോൾ രാവണൻ അല്ലേ നല്ല കാമുകൻ?
നല്ല കാമുകൻ രാവണൻ ആണ്, പക്ഷെ അതിൽ വല്ല്യേ കാര്യമില്ല കാരണം അയാളും നല്ല ഭർത്താവല്ല.
വെറുതെ പറഞ്ഞിട്ട് കാര്യല്ല്യ, ഞാൻ പറഞ്ഞ പോയിന്റിന് കാരണ സഹിതമാണ് പറഞ്ഞത്. നീ നിന്റെ പോയിന്റ് കാരണസഹിതം വ്യക്തമാക്ക്.
അല്ലെങ്കിലും കല്യാണം കഴിഞ്ഞ സകലവനും വെല്ലോന്റെ ഭാര്യമാരോടും ഒരിത് കൂടുതൽ ആണ്. രാവണന് സ്വന്തമായി മണ്ഡോദരി എന്ന ഭാര്യ ഉള്ളപ്പോൾ ആണ് രാമന്റെ കെട്ട്യോളായ സീതയോട് സ്നേഹം തോന്നിയത്. ശരിയല്ലേ?
അത് ശരിയാ…
രാമനെ പറ്റി അങ്ങിനെ എന്തേലും കേട്ടണ്ടാ?
ഇല്ല്യാ……
രാമൻ സീതയോട് ചെയ്തത് ശരിയാണെന്ന് ഞാനും പറയുന്നില്ല. പക്ഷെ രാവണൻ സ്വന്തം കെട്ട്യോളായ മണ്ഡോദരിയോട് ചെയ്തത് ശരിയാണോ?
അല്ല…
ഇപ്പോ സംഗതി ക്ലിയർ ആയാ?
ഉവ്വ്…..
അതാണ്… അപ്പൊ പോവല്ലേ….
ആ ……