മൗനത്തിന്റെ
വാല്മീകത്തിൽ
അവൾ തനിയെ
ഘനീഭവിച്ചു കിടന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
മൗനം തുരന്നവൾ
കിതച്ചപ്പോൾ
കറുത്തകൈകൾ
വീണ്ടുമാ ചെങ്കവിളിൽ
ചുവന്നുപടർന്നു.
കണ്ണീർ പുതച്ചവൾ
വീണ്ടും മൗനിയായ
നേരമതു ധിക്കാര-
ഭാഷയെന്നുചൊല്ലി,
കോപം മിനുക്കി-
പണിയിച്ചൊരുറുമിതൻ
വാകൊണ്ടരിഞ്ഞുതള്ളിയാ
മൗനഗാഥയെന്നേക്കുമായ്..
ചങ്കിൽ തടഞ്ഞ മൗനം
ചുവപ്പേന്തി.. ചുവപ്പുചിന്തി..
പിടഞ്ഞകന്നു പ്രാണനായ്..