വീട്ടില് മൊത്തം അടക്കം പറച്ചിലാണിപ്പോൾ..
അവള് ഒരു കലഹപ്രിയ ആണത്രേ..
ഇന്നലെ അത്താഴം കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോഴാണ് അവളാദ്യം പാത്രങ്ങളോട് കലഹിച്ചത്.
നിങ്ങൾക്കൊക്കെ സ്വയം പര്യാപ്തത നേടിക്കൂടെ എന്നെല്ലാം ചോദിച്ചു പാത്രങ്ങളോട് വഴക്ക് പറത്രെ.
കരി പിടിച്ച കഞ്ഞി കലത്തിനെ വഴക്ക് പറഞ്ഞതും പോരാഞ്ഞു ഒരു കുത്ത് കൊടുത്ത് മൂലക്ക് കൊണ്ട് വെച്ചെന്ന്..
കാലത്തു മുതൽ തൂവിയ കഞ്ഞി വെള്ളത്തിൽ കുളിച്ചു വിറകിന്റെ ചൂടിൽ എരിഞ്ഞതൊക്കെ മറന്നു പോയെന്നു ചൊല്ലി കഞ്ഞി കലവും പരാതി പറച്ചിലിന്നെ..
കറി ചട്ടിയും കൂട്ടാൻ പാത്രവും പേടിച്ചു വിറച്ചു ഒരു മൂലക്ക് ഒതുങ്ങി നിൽക്കുന്നതും കണ്ട്.
കൂട്ടിയിട്ട് വെള്ളത്തിലിട്ടു ശ്വാസം മുട്ടിച്ചു കൊല്ലാതെ കൊന്നെന്ന് സ്പൂണും ഗ്ലാസും അടക്കം പറഞ്ഞു..
അലക്കുവാനുള്ള തുണിയും മൂലയിലിരിക്കുന്ന ചൂലും പേടിച്ചിരിപ്പാണ്…
ആ പറഞ്ഞിട്ട് കാര്യമെന്ത്..
പരാതി പറയാനും പരിഭവം പറയാനും അവൾക്ക് ഞങ്ങളല്ലാതെ മാറ്റാരുണ്ട്…
അനു ✍️