ഗംഗുറാം പറഞ്ഞതിൻ്റെ അർത്ഥം ഊഹിക്കാമായിരുന്നിട്ടും എൻ്റെ മനസ്സ് അത് ഉൾക്കൊള്ളാൻ മടിച്ചു.
ഒരായിരം ചോദ്യങ്ങൾ ഉള്ളിൽ കൂടുകൂട്ടി.നിന്നോട് ഒന്ന് സംസാരിക്കാൻ , നീ ആരെന്ന് അറിയാൻ എൻ്റെ ഉള്ളം തുടിച്ചു കൊണ്ടേയിരുന്നു.
ഒരിക്കൽ എങ്കിലും നേരിട്ട് കാണാനുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നീട്.
പണിയെടുത്ത് സ്വരുക്കൂട്ടുന്ന പണം ലഹരിയിൽ മുക്കികളയുക എന്നൊരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ നിന്നെ കാണുന്നതിന് മുൻപ് വരെയും.
പിന്നീട് നീ ആയി എൻ്റെ ലഹരി. നിന്നെ ഒന്ന് കാണുക എന്നത് മാത്രമായി എൻ്റെ ഉദ്ദേശ്യം.അങ്ങനെ ഒരിക്കൽ കൈ നിറയെ പണവുമായി ഞാൻ ഗംഗുറാമിനെ തേടിയിറങ്ങി..