ഒറ്റക്ക് നടന്നാൽ, വളർത്തുദോഷം.
ചോദ്യം ചെയ്താൽ, ഭർത്താവിനെ വില ഇല്ലാത്തവൾ.
സ്വന്തമായി തീരുമാനം എടുത്താൽ, പൈസ ഉള്ളതിന്റെ അഹങ്കാരം.
ഇനി മിണ്ടാതെ ഇരുന്നാൽ, ആൾക്കാരെ വില വെക്കുന്നില്ല.
വിശക്കുമ്പോൾ ഭക്ഷണം എടുത്തു കഴിച്ചാൽ, സ്വന്തം കാര്യം മാത്രം നോക്കുന്നവൾ.
അങ്ങനെ ഒരുത്തിയെ അറിയുമോ?