അവിചാരിതമായി പരിചയപ്പെട്ട നമ്മൾ ഇത്ര വേഗം അടുക്കുമെന്നും ഒരിക്കലും പിരിയാൻ കഴിയാത്ത പോലെ ഒന്നിക്കുമെന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അന്നാ മരത്തിന്റെ കൊമ്പിൽ നിന്ന് നീ ചാടിയപ്പോൾ ഞാൻ പേടിച്ചു നിലത്തു വീണു പോയി. എന്റെ കൂടെയുള്ള സഹോദരൻ എന്നെ അവിടെ നിന്ന് വലിച്ചു കൊണ്ട് പോയില്ലായിരുന്നെങ്കിൽ ഞാൻ നിന്നോടന്നൊരു യുദ്ധം പ്രഖ്യാപിച്ചേനെ. പിറ്റേന്ന് തന്നെ എനിക്ക് നിന്നോടും മധുര പ്രതികാരം ചെയ്യാൻ അവസരം കിട്ടിയതോർക്കുമ്പോൾ എനിക്കൊരു കള്ള ചിരി ഒക്കെ വരുന്നുണ്ട്. എടാ കള്ളകാമുകാ, പിന്നെ നടന്നതൊന്നും ഞാൻ എഴുതുന്നില്ല. നമ്മുടെ കുഞ്ഞുങ്ങൾ പുറത്ത് വരാറായിട്ടുണ്ട്. നാലഞ്ചണ്ണം ഉണ്ടെന്നാ തോന്നുന്നത്. നല്ല ചവിട്ടും കുത്തുമാ. മീൻ മേടിക്കാൻ പോയിട്ട് ഒരാഴ്ചയായല്ലോ. ഇതന്ന് അപ്പുറത്തെ വീട്ടിലെ ടിവില് കണ്ട ആളെ പോലെയായല്ലോ. അന്ന് നമ്മൾ മതിലിന്റെ മുകളിലിരുന്ന് എത്ര നേരമാ സിനിമ കണ്ടത് അല്ലേ?
എന്ന് നിന്റെ സ്വന്തം ചക്കി പൂച്ച
തെക്കേലെ വീടിന്റെ തട്ടിൻ പുറം പി.ഓ.