അവൻ എന്റേത് മാത്രമാണെന്നാണ് ഞാൻ കരുതിയത്.
എന്റെ പ്രണയം വെളിപ്പെടുത്താൻ ഞാനവന് പലതും കൊടുത്തുകൊണ്ടിരുന്നു.
അതിൽ എന്റെ ഹൃദയം മാത്രമാണ് അവൻ തിരിച്ചു തന്നത്.
തിരിച്ചെടുക്കാൻ പറ്റാത്ത വിധം ക്ഷതങ്ങളേറ്റ ഹൃദയം എന്റെ കൈവെള്ളയിലിരുന്ന് തേങ്ങിക്കൊണ്ടിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ചോരവാർന്നൊഴുകുമ്പോഴുംഹൃദയം എന്നോട് വിളിച്ചുപറഞ്ഞു… ” എടി മണ്ടീ …അവൻ നിന്റേതല്ല.. പലരുടേതാണ്.. “