ഓഹ്! ഈ ലോകത്ത് അമ്മ
മാത്രമാണല്ലോ
പത്തു മാസം ചുമന്നു നൊന്ത് പ്രസവിച്ചത്”
പേറ്റു നോവിന്റെ
കഥ പറഞ്ഞു
കണ്ണ് നിറയ്ക്കുന്ന
അമ്മമാരോട് മക്കളൊക്കെ
സ്ഥിരം തിരിച്ചു പറയുന്ന ഈ മറുപടിയ്ക്കപ്പുറം
ഉള്ള് നീറുന്ന എത്രായിരം
നോവുകൾ ജന്മം മുഴുവൻ ചാപിള്ളകളായി
നെഞ്ചിൽ ചുമക്കുന്നവരാണ്
ഓരോ സ്ത്രീ ജന്മവും