സ്വന്തമെന്നോതുവാൻ ആരുമില്ല സ്വത്തായി കരുതുവാൻ വീടുമില്ല ഉള്ളതോ ഇത്തിരി മണ്ണിതു സ്വന്തമായി വേരറ്റ് പോകാത്ത ബന്ധുമിത്രം
മലയാള നാടിൻ മാധുര്യമൂറുന്ന മനസ്സുണ്ട് സ്വന്തമായി കൂട്ടിനായി ഒരു തുണ്ട് കടലാസിൽ കുത്തികുറിക്കുവാൻ കടലോളം വാക്കുകൾ ഉള്ളിലുണ്ട്
അതുതന്നെ എന്നുമെൻ ആത്മതൃപ്തി
നിറയുന്ന മനമോടെ ഞാൻ ഇവിടെ
നേരുന്നു നല്ലൊരു നാളിതു നാടിനു
പ്രിയതരമായൊരു പിറവി ദിനം
ജൂല വി ഗോപാൽ