വാർദ്ധക്യം വെടിഞ്ഞ ചെന്തളിക.
ചെതുമ്പലിളകിയ ചുവരുകൾ.
ചുവരിൽ കവിതരചിച്ച് കരിയും പുകയും…
വിശപ്പിനെ വെട്ടിനുറുക്കുന്നതിന്റെ താളം
അടുക്കളത്തിണ്ണയിൽ ഊഴമിടുന്ന
എച്ചിൽപ്പാത്രങ്ങളുടെ ഞരക്കം.
മടുപ്പിന്റെ തീൻമേശ.
നെടുംനിശ്വാസങ്ങളുടെ വിങ്ങൽ.
പഴുത്തൊലിച്ച് വിലങ്ങുകളും….
വിലങ്ങുകളിൽ പച്ചച്ചലത്തിന്റെ ഗന്ധം.
കതകുകൾതുന്നിയ വീടായിരുന്നില്ലത്.
സത്രവും..,
വേവുന്നതപ്പോൾ അടുപ്പായിരുന്നില്ല.
വേവുന്ന വയറിന്റെയും
തിളയ്ക്കുന്ന ഉടലിന്റെയും പ്രാപ്യസ്ഥാനം..!
അടിമ… പെണ്ണ്.!!
ചെതുമ്പലിളകിയ ചുവരുകൾ
നിഴലുകളെമാത്രം തിരയുന്നു
അഴുകിയ വിലങ്ങുകളെ തീൻമേശയും.
വീടായിരുന്നില്ലത്.
ബാന്ധനത്തിന്റെ ചുവരുകൾ..!
°°°°°°°°°°°°°°°°°°°°°°°°°°°
©Hafsath KT