അയാൾ നല്ലൊരു കാമുകനായിരുന്നു.. പക്ഷെ അയാളുടെ ഹൃദയം ഒരു കാരിരുമ്പ് ആയിരുന്നു..
അയാളുടെ കണ്ണിൽ എന്നും പ്രണയമുണ്ടായിരുന്നു.. പക്ഷെ കൺതടങ്ങളിലെ കറുപ്പ് നിറം അതിനെ മറച്ചിരുന്നു.
ഒന്ന് തഴുകി ആശ്വസിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നു.. പക്ഷെ കൈയിലെ തഴമ്പ് കാരണം ആരും ആശ്വാസം അറിഞ്ഞിരുന്നില്ല..
ഒന്ന് ആഞ്ഞു പുണരാൻ അയാൾക്ക് അറിയാമായിരുന്നു.. പക്ഷെ വിയർപ്പിന്റെ മണവും കൈകളുടെ കരുത്തും കാരണം അത് അരോചകമായിരുന്നു..
രതിസമയങ്ങളിൽ അയാളൊരു കരുത്തുറ്റ കുതിര ആയിരുന്നു.. പക്ഷെ അയാൾക്കൊപ്പം കുതിക്കാൻ ആർക്കും കഴിയാത്തത് കൊണ്ട് അതിലും അയാൾക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല.
അയാളുടെ പ്രണയം അയാൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.. കാരണം അയാളുടെ മനസ്സ് അയാൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ..
Ajeesh Kavungal