അവന് ഇത്തിരി മുൻശുണ്ഠിയും കലിപ്പും ഉണ്ടെന്നേയുള്ളു മനസ്സിൽ നല്ല സ്നേഹമാ. കുട്ടി നല്ലോണം ക്ഷമിച്ചും സഹിച്ചും ജീവിക്കണം. കുട്ടി വിചാരിച്ചാൽ അവനെ മാറ്റിയെടുക്കാൻ പറ്റും.
സ്വന്തം അമ്മ വിചാരിച്ചു നടക്കാത്ത കാര്യം ഇന്ന് വന്നു കയറിയ പെണ്ണിനെക്കൊണ്ടു സാധിപ്പിച്ചെടുക്കാൻ?
ആ പറച്ചിലിൽ ചെറിയ അലോസരം ഉണ്ടായെങ്കിലും. ആദ്യദിനം തന്നെ കല്ലുകടി വേണ്ടെന്ന് കരുതി ക്ഷമിച്ചു.
പിറ്റേന്ന് മുറിയിലേക്ക് ചായയുമായി ചെന്നതും ആ ചായപ്പാത്രം തന്റെ മുഖത്തോട്ട് എറിഞ്ഞതും ഓർമ്മയുള്ളു എന്നിലെ ഞാൻ അടക്കിനിർത്തിയിരുന്ന കലിപ്പത്തി ഉണർന്നതും ഒരുമിച്ചായിരുന്നു.
റംസീന നാസർ