അയാൾ ചവച്ചുതുപ്പി വച്ച മീൻമുള്ളുകളടക്കം മേശ തുടച്ചുവൃത്തിയാക്കുമ്പോൾ ഒരരികെ പറ്റിക്കിടന്ന എല്ലിൻകഷണം ചൂണ്ടി അറപ്പോടെ അവളുടെ ശ്രദ്ധയിൽപ്പെടുത്തിയട്ടയാൾ എന്റെ നേരെ നോക്കി “ഒരു വൃത്തീം ശ്രദ്ധേമില്ല, എന്തിനോ ആർക്കോ വേണ്ടി ചെയ്യുന്നു ഇങ്ങനെയുണ്ടോ പെണ്ണുങ്ങള് ” എന്നും പറഞ്ഞു ഒരു പുച്ഛച്ചിരി പാസ്സാക്കി.
എനിയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല, ഞാൻ പൊട്ടിപ്പൊട്ടി ചിരിയ്ക്കുന്നത് കേട്ട് അയാൾ അമ്പരപ്പോടെയും അവളൽപ്പം അന്ധാളിപ്പോടെയും എന്നെ നോക്കി.
“അല്ലാ ഈ വക, വകതിരിവില്ലാത്ത കെട്ട്യോന്മാർക്ക് ഇനിയും വംശനാശം സംഭവിച്ചിട്ടില്ലല്ലോന്നോർത്തപ്പോ ചിരിച്ചു പോയതാ..”