മൂക്കൊലിപ്പിച്ചു നിറം മങ്ങി മുഷിഞ്ഞ വസ്ത്രമിട്ട് ഭിക്ഷക്കെത്തിയ ആ കുഞ്ഞു പെൺകിടാവിനെ കണ്ടതും ആ വഴി കടന്നു പോയ കാറിൽ നിന്നും അവളുടെ സമപ്രായക്കാരി വിളിച്ചു പറഞ്ഞു “അയ്യേ”.
സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നതാവാം അവൾക്ക് അറപ്പുളവായത്.
പക്ഷേ ഹൃദയം കൊണ്ട് അവൾ സമ്പന്നയായിരുന്നു.
തനിക്ക് കിട്ടിയ ഭിക്ഷയുടെ പങ്ക് തന്റെ കൂട്ടുകാർക്കൊപ്പം സ്നേഹത്തോടെ വീതിച്ചപ്പോൾ അവൾ അതീവ സന്തോഷവതിയായിരുന്നു .
റംസീന നാസർ
1 Comment
Nice