വേദന തൻ മണിക്കിണറിൻ
ഇരുളാഴങ്ങളിൽ വീണൊടുങ്ങുവാനാണ്
വിധിയെന്നു മനമെത്ര താക്കീതു
നൽകിയാലും,
പിന്നെയും ഹൃദയം പകുത്തു നൽകീടുന്നു,
സ്നേഹപൂക്കളാൽ അർച്ചന നടത്തുന്നു
നിർമ്മലസ്നേഹത്തെ അർഹിക്കാത്തിടങ്ങളിൽ.
ഒരിക്കലും ജയിക്കാത്ത പോരാട്ടങ്ങളിൽ,
പൊലിഞ്ഞു പോകും ചാവേർ കണക്കെ.