ജീവിതത്തിന്റെ കണക്ക് പുസ്തകം ഒന്ന് ഓഡിറ്റ് ചെയ്തു നോക്കിയതാ. എങ്ങനെ നോക്കിയിട്ടും ടാലിയാവാത്ത ബാലൻസ്ഷീറ്റായിരുന്നു. ഒടുവിൽ കണ്ടെത്തിയത് കൊടുത്ത സ്നേഹമൊന്നും തിരിച്ചു കിട്ടിയില്ല മാത്രമല്ല, സ്നേഹത്തിന്റെ കാര്യത്തിൽ ലാഭത്തേക്കാൾ കൂടുതൽ നഷ്ടമായിരുന്നു കണക്കിൽ. തന്റെ ചോര വിയർപ്പാക്കി എല്ലാവർക്കും വേണ്ടി പണിചെയ്തു ആരോഗ്യം നഷ്ടമായതും സ്വന്തമായി ഒരു കുടുംബം പോലും ഇല്ലാതെ കടുത്ത ഏകാന്തത മാത്രം ശിഷ്ടം.
റംസീന നാസർ