അന്നും ഉറക്കത്തിൽ ഉച്ചത്തിൽ നിലവിളിച്ചു ഞെട്ടിയുണർന്നു. ഭയം ഉണർച്ചയിലും അവളെ പിൻതുടർന്നുകൊണ്ടേയിരുന്നു.
കണ്ണടച്ചാലും തുറന്നാലും പാൽമണം മാറാത്ത തന്റെ കുഞ്ഞനിയന്റെ ചേതനയറ്റ ശരീരം മാത്രം.
അതേ, കൂട്ടത്തോടെ കടിച്ചു പറിച്ചെടുത്തു അവനെ, ഭ്രാന്ത് പിടിച്ച തെരുവ് പട്ടികൾ.
അവന്റെ കുഞ്ഞിളം മേനിയിലെ ചോരപ്പാടുകളും കടിച്ചു പറിച്ചു തൂങ്ങിക്കിടക്കുന്ന മാംസ കഷ്ണങ്ങളും ഇന്നവളുടെ പേക്കിനാവായി മാറിയിരിക്കുന്നു .
റംസീന നാസർ
1 Comment
അറിയാതെ പോവുന്ന ജീവിതക്കാഴ്ചകൾ..