കുഞ്ഞുനാളിൽ കുട്ടിക്കുറുമ്പ് കാണിക്കുമ്പോൾ ‘അമ്മ നൽകിയ ഓമനത്തമുള്ള അടികൾ.
സഹോദരങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ അമ്മ നൽകിയ ശാസനയുള്ള അടികൾ.
സ്കൂളിൽ അധ്യാപകർ നൽകിയ തിരിച്ചറിവിനുള്ള അടികൾ.
നോവ് മാറിയപ്പോൾ അവയെല്ലാം മധുരിക്കുന്ന ഓർമ്മകളായ്.
പക്ഷേ ചെയ്യാത്ത തെറ്റിനു വേണ്ടി ഏറ്റു വാങ്ങിയ അടികളൊന്നും നോവ് മാറിയിട്ടും നൊമ്പരമുള്ള ഓർമ്മകളായ് ഉള്ളിൽ തങ്ങിനിൽപ്പു.
റംസീന നാസർ