Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റക്കൊലുസിന്റെ താളം ❤️ പാർട്ട്‌ 3❤️
കഥ ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം ബന്ധങ്ങൾ വിവാഹം സ്ത്രീ

ഒറ്റക്കൊലുസിന്റെ താളം ❤️ പാർട്ട്‌ 3❤️

By VaidhehiDecember 2, 2023Updated:December 11, 20231 Comment2 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ.

അവൻ അവളെ ഇരുകൈകൾ കൊണ്ടും താങ്ങിയെടുത്ത് നീമയ്ക്ക് പിന്നാലെ  നടന്നു. ഭയം നിഴലിച്ച മുഖവുമായി അവളുടെ അമ്മയും അവരെ പിന്തുടർന്നു. ഇരുട്ട് നിറഞ്ഞ പേരറിയാത്ത ദുർഗന്ധം വമിക്കുന്ന ഒരു മുറിയിലാണ് ചെന്നു നിന്നത്. സിമന്റുകൾ അടർന്നു പോയ്‌ മണ്ണു തെളിഞ്ഞ നിലത്ത് വിരിച്ച കീറിയ പായയിൽ അവളെ കിടത്തി. പാതി മുറിഞ്ഞ കുടത്തിൽ നിന്നും വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു. ചെറിയൊരു ഞരക്കത്തോടെയവൾ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു.

ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.

“വേണ്ട മാഷേ.. അതിയാൻ ഇനിയും പ്രശ്നം ഉണ്ടാക്കും. മാഷ് പൊയ്ക്കോ.”

“അപ്പച്ചി…അപ്പച്ചി… കണ്ണു തുറക്ക്…”  നീമ അവളെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു

“നിന്നോട് ഞാൻ പറഞ്ഞതല്ലെ. അച്ഛൻ വരുമെന്ന്.”

“ഞാനാ എല്ലാത്തിനും കാരണം. അച്ഛൻ വരാൻ വൈകുമെന്ന് കരുതി അപ്പച്ചിയെ തുറന്നു വിട്ടത് ഞാനാ… പാവം പഴുത്ത പേരക്ക കണ്ടപ്പോൾ മരത്തിനടുത്തേക്ക് ഓടി. പേരക്ക പറിച്ചു കൊടുക്കുമ്പോഴാണ് മഴ വന്നത്. മഴയത്ത് ഓടി അതു കണ്ടാണ് അച്ഛൻ കയറി വന്നത്. ഞാനാ…. ഞാൻ ശ്രദ്ധിക്കണമായിരുന്നു.”  വീണ്ടും വീണ്ടും അവൾ അത് തന്നെ പറഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു.

“ഞാൻ ഇവരെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം ഇല്ലെങ്കിൽ.”

“വേണ്ട മാഷേ. ഇവിടെ മരുന്ന് ഉണ്ട് ഞാൻ കൊടുത്തോളം.”

“അപ്പോൾ ഇത് സ്ഥിരമാണോ.?”

അവന്റെ ചോദ്യത്തിനു മുന്നിൽ അവരുടെ ദയനീയമായ  മിഴികൾ നിറഞ്ഞു വന്നു.

“എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണം. സമയം നോക്കണ്ട. ”
അവർ തലയാട്ടി.

ഒന്നും ഉരിയാടാനാവാതെ അവിടെ നിന്നുമിറങ്ങുമ്പോൾ മനസിലൊരായിരം ചോദ്യങ്ങളുണ്ടായിരുന്നു. ഉത്തരം നൽകാനാവാതെ അവയെല്ലാം വീണ്ടും വീണ്ടും ഉയർന്നു വന്നു. അന്ന് മുഴുവൻ അവന്റെ മനസ് അസ്വസ്ഥമായിരുന്നു. ചുവരിലേക്ക് മിഴികൾ ഉറപ്പിച്ചു കൊണ്ട് എത്ര നേരം കിടന്നെന്ന് അറിയില്ല.

ദയനീയമായ അവളുടെ മുഖം. എത്രയൊക്കെ മുഖം കഴുകിയിട്ടും കണ്ണുകളടച്ചുറങ്ങാൻ ശ്രമിച്ചിട്ടും മാഞ്ഞു പോകുന്നില്ല.  വീട് മുഴുവൻ ഇരുട്ട് നിറഞ്ഞിരുന്നു. പതിയെ എഴുന്നേറ്റ് അവൻ ലൈറ്റ് ഇട്ടു.

സുധാകരേട്ടനെ വിളിക്കാൻ മനസ് മന്ത്രിച്ചു. വീടിന്റെ ഓണർ ആണ് ഇവിടത്തെ മെമ്പറും. ഫോണിൽ നമ്പർ ഡയൽ ചെയ്ത് നെഞ്ചിടിപ്പോടെ കാത്തിരുന്നു.

ഹലോ..

എന്താ മാഷേ.

ചേട്ടൻ തിരക്കിലാണോ

അല്ല മാഷ് പറഞ്ഞോളൂ.

ഞാനിന്ന് രഘുവിന്റെ വീട്ടിൽ പോയിരുന്നു. അയാളുടെ മോള് എന്റെ ക്ലാസ്സിലാണല്ലോ. അവരുടെ അപ്പച്ചിക്ക് എന്താ പറ്റിയത്.

എന്താ മാഷേ വല്ല പ്രശ്നവും ഉണ്ടോ.

ഞാനിന്ന് അവിടെ കണ്ട കാഴ്ചകൾ അത്ര നല്ലതല്ല.

അതിന് ഭ്രാന്താ..

ഭ്രാന്തോ.. ഭ്രാന്തെന്ന് വെച്ചാൽ

എന്താ മാഷേ മുഴുത്ത ഭ്രാന്ത് തന്നെ.

കുഞ്ഞു നാളിലെ ഇങ്ങനെയാണോ.

ഏയ്.. അല്ല. സത്യം പറഞ്ഞാൽ അതൊരു മിടുക്കി കൊച്ചായിരുന്നു. നന്നായി പഠിക്കും. അച്ഛൻ കുഞ്ഞിലേ മരിച്ചതാണ്.  കാശുള്ള വീട്ടീന്ന് ഒരാലോചന വന്നു. അവളത് വേണ്ടെന്ന് കുറെ പറഞ്ഞു. അവർ ഒന്നും വേണ്ടെന്ന് പറഞ്ഞു കെട്ടി കൊണ്ട് പോയി.
രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഇവൾക്ക് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് ബന്ധം വേർപെടുത്തി അവരിവളെ ഇവിടെ കൊണ്ടാക്കി. കുറെ കാശും കൊടുത്തു. ആ കുട്ടി പറഞ്ഞതൊന്നും ആരും കേട്ടില്ല. അവൻ അവളെ കുറെ ഉപദ്രവിച്ചു. മുറിയിലിട്ട് പൂട്ടി. അവൾ ആത്മഹത്യക്ക് ശ്രമിച്ചു. അതുകണ്ട അമ്മ കുഴഞ്ഞു വീണു മരിച്ചു. പിന്നീടുള്ള കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. അവൻ പറയുന്നത് അവൾക്ക് ഭ്രാന്തെന്ന്.  ഒരു മുറിയിൽ അടച്ചിടും.  മാഷ് അതൊന്നും ശ്രദ്ധിക്കേണ്ട. വേറെ എന്തെങ്കിലും ഉണ്ടോ

ഇല്ല. ഫോൺ കട്ട്‌ ചെയ്ത്  പുറത്തെ ഇരുട്ടിലേക്ക് അവൻ നോക്കിയിരുന്നു. മിഴികൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.

യാന്ത്രികമായി കുഞ്ഞി പെങ്ങളുടെ നമ്പറലിലേക്ക് വിളിച്ചു.

ഏട്ടാ….

മോളെ നിനക്ക് സുഖമാണോ.

ഇതെന്താ ഇപ്പോ ഇങ്ങനെയൊരു ചോദ്യം.

അവൻ വന്നോ

ഇല്ല വരുന്നതേയുള്ളു.

എന്തുണ്ടെങ്കിലും എന്നോട് പറയണേ.

ഈ ഏട്ടനിത് എന്താ പറ്റിയത്.

ശരി വയ്ക്കട്ടെ.

പുറത്തേക്ക് മിഴികൾ പായുബോൾ നീർക്കണങ്ങൾ കവിളുകളെ ചുംബിക്കുന്നുണ്ടായിരുന്നു.. എപ്പോഴാണ് മയക്കം തന്നെ വരിഞ്ഞു മുറുക്കിയതെന്ന് അറിയില്ല. സൂര്യ കിരണങ്ങളുടെ ചൂടേറ്റ് കണ്ണുകൾ വലിച്ചു തുറന്നു. ചുറ്റും നോക്കി

തുടരും…….

ഒറ്റക്കൊലുസിന്റെ താളം ❤️പാർട്ട്‌ 4❤️

Post Views: 43
1
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

1 Comment

  1. Manna Mereeza on December 3, 2023 9:35 AM

    കുറച്ചും കൂടി length ഇടാൻ ശ്രമിക്കുമോ ….വായിച്ചു തുടങ്ങുമ്പോൾ പെട്ടെന്ന് തീർന്നു പോകുന്നതായി തോന്നുന്നു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.