Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റക്കൊലുസിന്റെ താളം ❤️പാർട്ട്‌ 4❤️
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം ബന്ധങ്ങൾ സ്ത്രീ

ഒറ്റക്കൊലുസിന്റെ താളം ❤️പാർട്ട്‌ 4❤️

By VaidhehiDecember 11, 2023Updated:December 17, 20232 Comments2 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ.

പുറത്തേക്ക് മിഴികൾ പായുമ്പോൾ നീർക്കണങ്ങൾ കവിളുകളെ ചുംബിക്കുന്നുണ്ടായിരുന്നു.. എപ്പോഴാണ് മയക്കം തന്നെ വരിഞ്ഞു മുറുക്കിയതെന്ന് അറിയില്ല. സൂര്യ കിരണങ്ങളുടെ ചൂടേറ്റ് കണ്ണുകൾ വലിച്ചു തുറന്നു. ചുറ്റും നോക്കി.

ഇന്നലെ വാതിൽ പോലും അടയ്ക്കാതെയാണ് ഇവിടെ ഈ ഉമ്മറത്തിരുന്നുറങ്ങിയത്. അത്രയ്ക്കും മനസ് കരിഞ്ഞുണങ്ങിയിരിക്കുന്നു. ഇത്തിരി വെള്ളം കിട്ടിയാൽ അവ വീണ്ടും തളിർത്തു വരുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ മനസിന്റെ തണുപ്പ് കാലിനും ബാധിച്ചത് പോലെ. ഒരു മഴ പെയ്തെങ്കിൽ നാവിൽ ഇത്തിരി വെള്ളം നിറഞ്ഞേനെ. അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട്  കുറച്ചു നേരം കൂടി കിടന്നു.

മനസിൽ കുന്നു കൂടിയ ചിന്തകളിൽ ഒരു പുൽനാമ്പ് പതിയെ തല നീട്ടി തുടങ്ങി. അതിനു വളരാൻ വഴിയൊരുക്കണം. അവൻ എഴുന്നേറ്റ് വേഗത്തിൽ കുളിച്ചൊരുങ്ങി. സ്കൂളിലേക്ക് വണ്ടി വിട്ടു. ഒരു ലോങ്ങ്‌ ലീവ് എഴുതി കൊടുത്തു. കാരണം ചോദിച്ച മാഷിനോട് നാട്ടിലേക്കെന്ന് കണ്ണിറുക്കി കാണിച്ചു. നേരെ ചെന്നത് ക്ലാസ്സിലേക്കാണ്. കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടു. ക്ലാസ്സ്‌ എടുക്കാൻ മനസ് പാകമല്ല.
തന്റെ അരികിലേക്ക് വരാൻ മടിച്ചു നിൽക്കുന്ന നീമയെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ വലിയൊരു തിരമാല ആഞ്ഞടിക്കുകയായിരുന്നു.

നീമാ…. ഇവിടെ വരു

മടിച്ചു മടിച്ചു കൊണ്ടാണ് അവൾ അവനരികിലേക്ക് നടന്നു വന്നത്.

സോറി മാഷേ.

എന്തിന്

ഇന്നലെ അച്ഛൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.

അതൊന്നും കുഴപ്പമില്ല.

വീട്ടിലെ കാര്യങ്ങൾ പറയു. അപ്പച്ചിക്ക് എങ്ങനുണ്ട്.

അത്… അത് പിന്നെ.

പറ

ഇതൊക്കെ വീട്ടിൽ സ്ഥിരമാണ് മാഷേ. ഇടയ്ക്ക് അച്ഛന്റെ കയ്യിൽ നിന്നും അപ്പച്ചിക്ക് തല്ല് കിട്ടും. കുടിച്ചിട്ട് വന്നാലും തല്ലും. അമ്മയെയും തല്ലും. ആരെങ്കിലും ചോദിക്കാൻ വന്നാൽ അവരെയും ചീത്ത പറയും. അച്ഛൻ പറയുന്നത് ഞങ്ങൾക്ക് പൈസ ഇല്ലാത്തത് അപ്പച്ചി കാരണമാണെന്ന്.

നീമയോട് കാര്യങ്ങൾ തിരക്കുമ്പോൾ ഹൃദയത്തിൽ നിന്നും രക്തം കിനിയുകയായിരുന്നു. അത്രമേൽ അവളവന്റെ ഹൃദയം കീഴടക്കി കഴിഞ്ഞു.

അപ്പോൾ അവന്റെ മനസ് പ്രതീക്ഷയുടെ പുൽനാമ്പിനെ വെള്ളവും വളവും നൽകി വളരാൻ അനുവദിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. അവളോട്‌ അനുവാദം ചോദിക്കുമ്പോൾ ആ കുഞ്ഞു കണ്ണുകൾ വിടരുകയും അവയുടെ പിൻ കാഴ്ചകളിൽ ഭയം നിറയുകയും ചെയ്തു. ആരോടും പറയരുതെന്നും അമ്മയോട് മാത്രം പറയണമെന്നും അവളെ പറഞ്ഞു മനസിലാക്കിയാണ് ക്ലാസ്സിൽ നിന്നും ഇറങ്ങിയത്. ഉറ്റ സുഹൃത്ത് ജയൻ സ്കൂളിന് പുറത്തു കാറുമായി നിൽക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്ത് നീരസം നിറഞ്ഞിരുന്നു. വീട്ടിൽ ചെന്ന് എത്ര നേരം ഇരുവരും മിണ്ടാതിരുന്നെന്ന് അറിയില്ല. അവൻ എപ്പോഴോ ഒന്ന് മയങ്ങി.. തനിക്ക് മയങ്ങാൻ കഴിയില്ല. അതിനിടയിൽ നീമയുടെ അമ്മയെ വിളിച്ച് കാര്യങ്ങൾ ഒരു ഭീഷണി സ്വരത്തിൽ അവതരിപ്പിച്ചു.
ഇരുട്ട് ഭൂമിയെ വിഴുങ്ങി കൊണ്ടിരുന്നു. വല്ലാതെ മിടിയ്ക്കുന്ന ഹൃദയവുമായാണ് വാതിൽ പൂട്ടിയിറങ്ങിയത്. നീമയുടെ വീടിനു മുന്നിൽ വണ്ടി നിൽക്കുമ്പോൾ ഇരുട്ട് പൂർണമായും ഭൂമിയെ വിഴുങ്ങിയിരുന്നു. ഇരുട്ട് മൂടിയ വീടിനെ ലക്ഷ്യമാക്കി ഉറച്ച കാലോടെ അവൻ നടന്നു. അവനായ് തുറന്നിട്ട വാതിൽ തുറന്ന് അകത്തു കയറുമ്പോൾ മരുന്നിന്റെ മയക്കത്തിൽ തളർന്നുറങ്ങുന്നവളെയാണ് കണ്ടത്. കയ്യിൽ കരുതിയിരുന്ന കടലാസു തുണ്ട് ചുവരിലൊട്ടിച്ചു. ശേഷം പിന്തിരിഞ്ഞ് അവളെ തന്റെ ഇരു കൈകളാലും കോരിയെടുത്ത് പുറത്തേക്ക് നടന്നു.
ഒന്ന് തിരഞ്ഞു നോക്കാൻ മനസ് അനുവദിച്ചില്ല. പുറത്തു നിർത്തിയ കാറിലേക്ക് അവളെ കിടത്തി. ദൂരെ എവിടെയോ ഒരു രാക്കുയിൽ പാടുന്നുണ്ടായിരുന്നു. വിരഹമാണോ സങ്കടമാണോ എന്നറിയാത്ത വരികൾ എവിടെയോ തട്ടി പ്രതിധ്വാനിച്ചു. പേരറിയാത്ത മരക്കൊമ്പിൽ ഒരു മൂങ്ങ പറന്നു വന്നിരുന്നു. അതിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഭയം നിഴലിച്ചു. ഇരുട്ടിൽ രണ്ടു രൂപങ്ങൾ കാറിനടുത്തേക്ക് നടന്നു വന്നു.

തുടരും…..

Post Views: 41
1
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

2 Comments

  1. Nafs nafs on January 17, 2024 9:21 AM

    അടുത്ത ഭാഗം എപ്പഴാ ഇടുന്നത്. വളരെ ഇന്ററെസ്റ്റിങ്ങ് സ്റ്റോറി.🔥🔥🔥🔥

    Reply
  2. Pingback: ഒറ്റക്കൊലുസിന്റെ താളം ❤️ പാർട്ട്‌ 3❤️ - By Vaidhehi - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.