നെഞ്ചോരം ചേർത്തുപിടിച്ച
പൊള്ളുന്ന മേനിയിൽ
നിന്നും വേർപെട്ട്
അകലെ
തണുത്തു വിറങ്ങലിച്ചിരിക്കുന്ന
അവഗണനകൾ
തകർത്ത മനസ്സ്
പുതപ്പിനടിയിലെ കൈയ്യകലത്തിൽ രണ്ടാകാശങ്ങളുടെ
അകലം
തീർക്കുന്ന സങ്കടങ്ങൾ
യാത്ര പറച്ചിലുകൾ ഇല്ലാതെ
അങ്ങ് അകലേക്കുള്ള ഇറങ്ങിപ്പോക്കുകൾക്കും
എത്രയോ മുൻപേ
അടുത്തുണ്ടായിരുന്നിട്ടും
അകലെയായിരുന്നവർ
എത്രയോ