ജീവിതം മടുപ്പിലേക്കു വഴിതെറ്റിയപ്പോളും
മനസ്സ് ഭ്രാന്തൻ ചിന്തകൾകൊണ്ട് അലട്ടിയപ്പോളും
ഏകാന്തതയെന്ന ഇരുൾ വീണ ഇടനാഴിയിൽ….
സൂര്യന്റെ ചെറുനാളമായ് എനിക്കു കൂട്ടായ് നിന്നത്….
എന്റെ നൊമ്പരങ്ങളെ കടലാസിലേക്കു പകർത്താൻ എന്നെ തുണച്ചത്….
എന്റെ നീലമഷിയുള്ള പേനകളായിരുന്നു.
ഇനിയും എഴുതിത്തീരാത്ത എന്റെ ആത്മകഥയ്ക്കായ് കൂട്ടായ് എന്റെയാ പേനകൾ.
റംസീന നാസർ