തള്ള തല്ലി കുളിപ്പിച്ച്
തന്ത തള്ളി സ്കൂളിലേക്ക്
വിട്ടിരുന്ന ഒരു മടിച്ചിക്കോത
ഇന്നിപ്പം അതേ തല്ലും തള്ളും
കൊടുത്തു സ്വന്തം മക്കളെ സ്കൂളിലേക്ക് അയക്കുമ്പോൾ
പറയാറുണ്ട് “ഞാനൊക്കെ ഒരൊറ്റ ദിവസം മടിപിടിച്ച് സ്കൂളിൽ പോവാതിരുന്നിട്ടില്ല അത്രയ്ക്കു പഠിക്കാൻ ഇഷ്ടമായിരുന്നു പോരാത്തതിന് എല്ലാ ക്ലാസ്സിലും ഒന്നാമതും… കേൾക്കുന്നതിനു മുൻപേ മക്കളുടെ മറുപടിയെത്തും”ഒന്ന് തള്ളാതെ പോ അമ്മേ”