വീട്ടുജോലികൾക്കവസാനമിത്തിരി
വിശ്രമിച്ചവൾ
വില്ലത്തിയായി
വിരോധാഭാസങ്ങൾക്കും
വിവേചനങ്ങൾക്കുമെതിരെ
വിരൽചൂണ്ടിയവളും
വില്ലത്തിയായി
വിഷലിപ്ത ബന്ധങ്ങൾ
വിട്ടെറിഞ്ഞിറങ്ങിയവളും
വീണ്ടും വീണ്ടും ക്ഷമിച്ചൊടുവിൽ
വിവാഹമോചനം തേടിയവളും എന്നും
വില്ലത്തികളാണ്