വെളുത്ത കിന്നരി വെച്ച ചുവന്ന തൊപ്പി
ചുവന്ന നീളൻ കുപ്പായം
ഒരു വിധം വലിച്ചു കയറ്റിയ ചുവന്ന പാന്റ്
ആരോ ഉപേക്ഷിച്ചിടത്ത് നിന്ന് പെറുക്കിയെടുത്ത
വെളുത്ത കീറിത്തുടങ്ങിയ ഷൂസ്
ഒട്ടിയ വയറിൽ പഴന്തുണികൾ കെട്ടിവെച്ചുണ്ടാക്കിയ കുംഭ
കൈയിൽ ഒരു ഭാണ്ഡം
വഴിയിൽ നിന്ന് കിട്ടിയ നക്ഷത്ര വിളക്ക്
വീട്ടിൽ കാത്തിരിക്കുന്ന നാലഞ്ച് വയറുകൾക്ക്
ഭക്ഷണം കൊടുക്കാൻ
ക്രിസ്തുമസുകാലത്ത് കെട്ടിയാടുന്ന വേഷം..