അവന്റെ മനസ്സിന്റെ ശ്രികോവിലിൽ മാത്രമല്ല മറിച്ച് ഊണിലും ഉറക്കിലും എന്തിനു ജീവന്റെ ചെറുസ്പന്ദനത്തിൽ പോലും അവളുടെ ഓർമ്മകളിലായിരുന്നു അവന്റെ വാസം.
അവന്റെ മുറിയുടെ ഓരോ കോണിലും അവളുടെ ചിത്രങ്ങളും കുറിപ്പുകളും നിറഞ്ഞു നിന്നു.
അവന്റെ ആത്മ മിത്രങ്ങൾ പോലും അവനെ മുഴുഭ്രാന്തൻ എന്നു വിളിച്ചു കളിയാക്കി.
ആരാധനയല്ല ഇത് കടുത്ത പ്രണയമാണെന്നുവരേ തെറ്റിദ്ധരിച്ചു ചിലർ.
എന്നിട്ടും ഒരു നോക്കുപോലും നേരിൽ കാണാത്ത അവളുടെ എഴുത്തിനെയും ചിത്രത്തെയും ആരാധിച്ചു.
അവളുടെ അപ്രതീക്ഷിത വേർപ്പാടിന്റെ പ്രഹരം അവന്റെ മനോനിലയെ ബാധിച്ചു.
മാസങ്ങൾ വേണ്ടി വന്നു അവൻ സാധാരണ നിലയിൽ എത്തിച്ചേരാൻ.
അത്രയും കടുത്ത ആരാധനയായിരുന്നു ആ എഴുത്തുകാരിയോട്.
ഇന്നും അവളുടെ പുസ്തകങ്ങളെ പൂജിച്ചു ജീവിക്കുന്നു അവൻ.
റംസീന നാസർ