ആരാധനയോടെ നോക്കും മിഴികളിൽ
കാണുവതു പലപ്പോഴും ബാഹ്യരൂപം മാത്രം.
അകലെ നിന്ന് നോക്കിടും നേരം
ആരാധന തോന്നിപ്പിയ്ക്കും പലതിനും
പൊള്ളയാം ഉള്ളെന്നറിഞ്ഞിടും
അടുത്തിടുമ്പോൾ.
മാനത്തു തിളങ്ങി നിൽക്കും
ചന്ദ്രബിംബത്തിൽ നിറയെ
അഗാധമാം ഗർത്തങ്ങളല്ലോ.
സുന്ദരമാം പനിനീർപ്പൂവിൻ
സുഗന്ധം ആസ്വദിക്കാനടുത്തു
ചെന്നിടുമ്പോൾ കാണാം
കൂർത്ത മുള്ളുകൾ.
ആരാധകൻ ഉൽക്കണ്ണ് തുറന്നു
നോക്കീടുകിൽ അറിഞ്ഞിടും,
ആരാധനയോടെ നോക്കിയതെല്ലാം വെറും
കൺകെട്ടിടും മായക്കാഴ്ചകൾ മാത്രം.