കടന്നുപോയ വഴിത്താരകൾ എത്രയേറെ മുള്ളുകൾ നിറഞ്ഞതായിരുന്നെന്ന്… അവയൊക്കെയും പിന്നിട്ട് ശാന്തിയുടെ തീരത്തെത്തുമ്പോൾ ആണ് മനസ്സിലാവുക . ….എങ്ങിനെ ആ ദുർഘടപാത തരണം ചെയ്തുവെന്നു സ്വയം അദ്ഭുതം കൂറും.
ചിന്തകളില്ലാത്ത… ആകുലതകളില്ലാത്ത മനസ്സ് എത്ര സുഖകരമെന്നു തിരിച്ചറിയാൻ അത് അനുഭവിക്കുക തന്നെ വേണം. എല്ലായ്പോഴും അശാന്തിയുടെ പർവ്വത്തിൽ ഒരു നൂറു ചിന്തകളുമായി മല്ലിട്ട മനസ്സ് ഇപ്പോൾ ശൂന്യതയുടെ ശാന്തി പേറുന്നു… ഇന്നിന്റെ സന്തോഷം ഉൾക്കൊണ്ട് തിരയൊടുങ്ങിയ തീരം പോലെ പ്രശാന്തം.സങ്കടങ്ങളുടെ ആഴക്കടലിൽ പിടഞ്ഞ മനസ്സിനേ ശാന്തിയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ കൊടുമുടിയുടെ ഔന്നത്യം വെളിവാകൂ.
3 Comments
👌👌👍
Nice
😍