വാനിലെ പൂർണ്ണചന്ദ്രനോടൊപ്പം പൂത്തിറങ്ങി നിൽക്കുന്ന താരങ്ങളെ ഇമ ചിമ്മാതെ കൗതുകത്തോടെ നോക്കിനിൽക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു.
മരിച്ചുപോയ പ്രിയപ്പെട്ടവർ നക്ഷത്രമായ് മാനത്തുദിക്കുമെന്ന്.
കൂട്ടുകാരി പറഞ്ഞപ്പോൾ അകാലത്തിൽ പിരിഞ്ഞുപോയ കളിത്തോഴി നക്ഷത്രമായ് മിന്നിതിളങ്ങുമെന്നോർത് ഉറങ്ങാതെ കാത്തു നിന്ന ദിനങ്ങൾ.
ഡിസംബർ മാസം പിറവിയെടുക്കാൻ കാത്തുനിൽക്കും.
വീടുകളും പട്ടണങ്ങളും നക്ഷത്രങ്ങൾകൊണ്ട് അലങ്കരിച്ചു വർണ്ണ വിസ്മയങ്ങൾതീർത്തു നിൽക്കുന്നത് കാണാൻ.
ഡിസംബറിലെ നക്ഷത്രങ്ങൾക്ക്
തിളക്കവും പ്രകാശവും കൂടുതലുണ്ടെന്ന് എന്നും തോന്നുമായിരുന്നു .
മണ്ണും വിണ്ണും നക്ഷത്രത്താൽ അലങ്കരിതമായതു കൊണ്ടാണോ എന്തോ ??.
ഡിസംബർ
നക്ഷത്രങ്ങളുടെ മാസമാണോ
എന്നുവരേ
സംശയിച്ചൊരു കുട്ടിക്കാലമുണ്ടായിരുന്നു എന്നിൽ.
റംസീന നാസർ
2 Comments
നല്ല ക്രാഫ്റ്റ്👌👌👍
Thank u🥰🥰🥰😘😘