നാരിയായ് പിറന്നതിന്റെ പേരിൽ പിറവിയിൽ തന്നേ വിവേചനം അനുഭവിക്കേണ്ടി വന്നവള്‍.
പിന്നീട് അവൾക്ക് പിറന്നത് മൂന്നും പെണ്മക്കൾ ആയതിന്റെ പേരിൽ വീണ്ടും പരിഹാസം ഏറ്റുവാങ്ങിയപ്പോൾ അവൾ മനസ്സ് കൊണ്ട് പ്രതിജ്ഞയെടുത്തു.
ഇനിയൊരു കുഞ്ഞും പിറവിയുടെ പേരിൽ അനീതി നേരിടരുതെന്ന്.
തന്റെ മൂന്ന് പെൺമക്കളെയും പഠിപ്പിച്ചു പ്രാപ്തരാക്കി.
സ്വന്തം നിലപാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുന്ന വ്യക്തികളാക്കി.
വിവാഹ പ്രായംകഴിഞ്ഞ അവരേ കെട്ടിക്കാതെ അഴിഞ്ഞാടാൻ വിടുന്നവളെന്ന് പറഞ്ഞു വീണ്ടും സമൂഹം അവളെ വേട്ടയാടിയപ്പോൾ അവൾ തല ഉയർത്തി നിന്ന് പ്രതികരിച്ചു.
തന്റെ മക്കളേ വേട്ടയാടാൻ വന്ന സമൂഹത്തോട് അവൾ ഉറക്കേ വിളിച്ചു പറഞ്ഞു.
“അവർ ഞാൻ നിതിപോൽ കാത്തു സൂക്ഷിച്ച മാണിക്യങ്ങൾ ഒരു കരിനാഗത്തിന്റെയും ദംഷ്ട്രക്കുള്ളിലും കുരുങ്ങി അവസാനിക്കാൻ ഉള്ളവരല്ല”.
മക്കളെ സ്ത്രീധനം വാങ്ങാതെ കെട്ടുന്നവർക്ക് മാത്രം വിവാഹം ചെയ്തു കൊടുക്കൂ എന്ന തന്റെ പ്രതിജ്ഞയിൽ നിന്നും തെല്ല് പോലും തെന്നിമാറാതെ ,
മൂന്ന് പെൺപിറവികളോടൊപ്പം അവൾ സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കുന്നു.
റംസീന നാസർ