പ്രതീക്ഷയെന്ന കച്ചിതുരുമ്പാണ് ഏതൊരാളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം.
അസ്തമയത്തിന് ഉദയമുണ്ടെന്ന പ്രതീക്ഷ.
രാത്രിക്ക് പകൽവരുമെന്ന പ്രതീക്ഷ.
ഇരുളിന് വെളിച്ചമുണ്ടെന്ന പ്രതീക്ഷ.
ദുഃഖത്തിന് ഒരുനാൾ സുഖം വരുമെന്ന പ്രതീക്ഷ.
പരാജയം വിജയത്തിന്റെ പടികളാണെന്ന പ്രതീക്ഷ.
ആയുസ്സില്ലെന്ന് ഡോക്ടർ വിധിയെഴുതിയ രോഗിപോലും,
തന്റെ അവസാന ശ്വാസം വരേ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ വിടചൊല്ലിടും.
ഒരു ഇറക്കത്തിന് ഒരുനാൾ കയറ്റമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ
ജീവിച്ചിടുകിൽ
ലഭിച്ചിടും സുഖം മനമതിൽ ജീവിച്ചിടും കാലമത്രയും.
റംസീന നാസർ