വേനലും വർഷവും ശിശിരവും താണ്ടി വർഷങ്ങൾ ഒരുപാട് കടന്നു പോയി.
ചുമരിലെ കലണ്ടർ ഓരോ വർഷവും മാറ്റിയിടുമ്പോഴും അറിഞ്ഞില്ല.
സ്വന്തത്തിനു വേണ്ടി ഒന്നും നേടിടാതെ പൊഴിഞ്ഞു വീണത് ആയുസ്സിന്റെ മുക്കാൽ പങ്കുമാണെന്ന്.
നിഷ്ക്രിയമായ് പൊഴിഞ്ഞു വീണ വർഷങ്ങളോര്ത്ത് വിലപിച്ചിടാതെ,
സ്വന്തം ആത്മാവിന്റെ ആഹ്ളാദത്തിനുതകും വിധം പ്രവർത്തി മണ്ഡലങ്ങളെ സജീവമാക്കാൻ ശ്രമിച്ചിടാം വരും വർഷങ്ങളെങ്കിലും.
റംസീന നാസർ