കാലമേ ഞാൻ വിടചൊല്ലിടട്ടേ .
എനിക്കുചിതമല്ലാത്ത ഇടങ്ങളിൽനിന്ന്.
കൂടെനിന്ന് കുതികാൽ വെട്ടിയ ബന്ധങ്ങളിൽനിന്ന്.
മനശ്ശാന്തി നൽകാത്ത ഓർമ്മകളിൽനിന്ന്.
എന്റെ വ്യക്തിത്വം പണയപ്പെടുത്തി അഭിനയിക്കേണ്ടിവന്ന വേഷങ്ങളിൽനിന്ന്.
കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിച്ച ജീവിതമേ നിന്നോടും വിട ചൊല്ലിടുന്നു.
പകരം ഇനിയൊരു യാത്രയാണ് എന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും സഫലമാക്കുന്ന മറ്റൊരിടം തേടി. അതേ എനിക്ക് സന്തോഷവും സംതൃപ്തിയും പകരുന്ന പുതിയൊരിടം.
റംസീന നാസർ
1 Comment
❤👍