പുല്ലിംഗമില്ലാത്ത വാക്കുകളിലൊന്നല്ലോ
ഭാഷയിൽ കന്യക.
പെണ്ണിന് മാത്രം അടക്കവുമൊതുക്കവും
വേണമവളുടെ മേനിയെ,
കാമം നിറയും ആൺസ്പർശങ്ങളിൽ നിന്നും രക്ഷിക്കുവാനെന്നും,
സ്ത്രീ വെറുമൊരു മാംസത്തുണ്ടാണെന്നും,
പറയാതെ പറയുവാൻ,
സ്ത്രീയേ ദേവിയെന്നും അമ്മയെന്നും വിളിച്ചൊടുവിൽ,
മാനം കാക്കുവാനായവളെ അഗ്നിയിൽ
ദഹിപ്പിച്ചും, ചൂതിൽ പണയമായ് ഹോമിച്ചും
ഉത്തമപുരുഷന്മാരായ് നടിക്കുവോരെ
വാഴ്ത്തിപ്പാടും ആർഷഭാരതസംസ്ക്കാരം
ഊട്ടിയുറപ്പിച്ചിടും വാക്ക്.
1 Comment
എന്നെ നിങ്ങൾ കന്യകനെന്നു വിളിച്ചോളൂ…നോ പ്രോബ്ലം😌😌