കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കുന്നോളമുള്ള സങ്കടങ്ങളുടെയും ഊരാക്കുടുക്കിൽ പെട്ടു പിടയുന്ന മനുഷ്യനോടും ചോദിക്കും സുഖമാണോ?
അവനു സുഖമില്ല എന്ന മുൻവിധിയുണ്ടായിട്ടും അവൻ ഏറ്റു വാങ്ങിയ ചോദ്യങ്ങളിൽ ആവർത്തിക്കപ്പെട്ടത്.
മനസ്സിൽ അണകെട്ടി നിർത്തിയ കണ്ണുനീർ പൊട്ടിയൊഴുകിയാൽ കണ്ണുനീരിന്റെ ജലസാഗരമുണ്ടാവുന്നത്ര പ്രശ്നങ്ങളുണ്ടായിട്ടും അവൻ നിർവികാരതയോടെ പറഞ്ഞു സുഖമെന്ന്.
റംസീന നാസർ