മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും.
പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ .
കിളിനാഥങ്ങളും വർണ്ണപ്പൂക്കളുമില്ലാതെ നിശബ്ധമായേനെ പ്രഭാതങ്ങൾ.
മനംമടുപ്പിക്കുന്ന ഓർമ്മകൾ കൊണ്ട് ജീവിതം മടുത്തവർ പ്രതിസന്ധികളിൽ തകർന്നടിഞ്ഞവർ ജീവതത്തിൽ മറ്റൊരു പൊൻപുലരിവരുമെന്ന് സ്വപ്നകണ്ടുറങ്ങുന്നവർ നിരാശരായി ഉറക്കം നഷ്ടപ്പെട്ടു അലഞ്ഞു നടന്നേനെ.
അസ്തമയങ്ങളെ അത്രമേൽ മനോഹരമാക്കുന്നതും പുലരിയെന്ന പ്രതീക്ഷയാണ്.
പൊന്നിൽചാലിച്ചെടുത്ത പുലരികൾ കണ്ടുണരാൻ സാധ്യമാകട്ടെ ഓരോ അസ്തമയങ്ങൾക്കും.
ജീവിതത്തിന്റെ പൊൻ പുലരിക്കായ് കാത്തിരിക്കാം പ്രതീക്ഷയോടെ.
റംസീന നാസർ
2 Comments
thank u 🥰🥰🥰🥰
👌👌👌💞💞