ഓരോ പൊൻപുലരിയും വിടരുന്നു
മനുഷ്യനു മുന്നിൽ
നവീനമാം അനുഭവങ്ങൾ തൻ
വാതായനങ്ങൾ മെല്ലെ തുറന്നു കൊണ്ട്.
ദിവസമാം പതംഗം പറന്നു
രജനി തൻ കൂടോടടുക്കവേ,
ഒരിക്കലും മായാ അടയാളം പതിപ്പിച്ചിടുന്നു
ഓർമ്മയിൽ ചിലനേരം
മറക്കാനാകാത്ത അനുഭവങ്ങളുമായ്.
മറവി തൻ അഗാധഗർത്തത്തിൽ
വീണു പോയിടുന്നു ചിലപ്പോൾ
സാധാരണതയാൽ, വിരസതയാൽ.
എങ്കിലും വരവേറ്റിടാം നമുക്കോരോ
പുതുപുലരിയേയും ഹൃത്തിൽ
ശുഭപ്രതീക്ഷ തൻ ദീപവുമായ്.