പറഞ്ഞതും പറയാൻ കൊതിച്ചതും
നേര് മാത്രം ആയിരുന്നു.
എന്നിട്ടും നേരിൻ്റെ നേരറിയാൻ
ശ്രമിക്കാതെ നേരിൻ്റെ വാൾമുന
കൊണ്ട് തന്നെ അവളെ വേദനിപ്പിച്ചു
ഒന്നല്ല പലവട്ടം
സത്യത്തെ മുറുകെ പിടിച്ച് അവൾ
ആദ്യം പകച്ചു നിന്നു
പിന്നെ മനസ്സുകൊണ്ട് അലറിക്കരഞ്ഞു
ഒടുവിലൊരു നീണ്ട മയക്കത്തിലേക്കും
ആ മയക്കത്തിനൊടുവിൽ ആരോ
ചെവിയിൽ മന്ത്രിക്കുന്നതായി തോന്നി
നേര് പറയേണ്ടത് നേരുള്ളവരോട് മാത്രം
അല്ലാത്തവർക്ക് നേര് എന്നത് വെറുമൊരു
ആയുധം.
അപ്പോൾ അപ്പോൾ മാത്രം അവൾ
തിരിച്ചറിഞ്ഞു
നേരല്ല ജീവിതം നേരറിയുന്നതല്ല സന്തോഷം
അകവും പുറവും കാപട്യമണിഞ്ഞു
വെറുതെ ആടുന്ന നിഴൽ നാടകമീ
ജീവിതമെന്ന്
അവിടെയാണ് സന്തോഷമെന്ന്
✍️ജൂല വി ഗോപാൽ
1 Comment
നല്ല നിരീക്ഷണം… നന്നായി എഴുതി… അഭിനന്ദനങ്ങൾ