നേരുകൾ പലതും നേരെ
പറഞ്ഞിടുകിൽ ചിലനേരം
ശത്രുവായ് മാറിടും
ചേർന്നുനിൽക്കുവോർ.
പറയാതെ പോകും നേരുകൾ
ഉള്ളിൽ വിങ്ങലായ് നിറഞ്ഞുനിൽക്കും
കാലങ്ങളോളം,
പക്ഷേ ചിലപ്പോൾ അവയെല്ലാം
ബന്ധങ്ങളെ പൊട്ടാതെ സൂക്ഷിയ്ക്കും
നേരിയ നാരുകൾ.
എത്ര നാൾ ചാരം മൂടിക്കിടന്നാലും
ഒരു നാൾ മറനീക്കി പുറത്തുവന്നിടും
നേരുകൾ നിശ്ചയം.