ചൂണ്ടയിട്ടു പിടിക്കാൻ ഒരു പാട് നീചർ പാത്തിരിക്കുന്ന വെളിയിലേക്ക് നിന്നെ ഒറ്റക്ക് വിടാൻ അമ്മക്ക് ഭയമാണ് കുഞ്ഞേ. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചൂഷണം ചെയ്യുന്നവരും, ചൂഷണം ചെയ്യപ്പെടുന്ന ബാല്യങ്ങളും. ചൂണ്ടയിട്ടു പിടിച്ചു നിന്റെ കണ്ണുകൾ ചൂഴ്ന്ന് ഭിക്ഷക്കിരുത്തിയാലോ, നിന്റെയിളം പൂമേനി അടി കൊണ്ട പാടിൽ വിങ്ങി ചോര തുപ്പിയാലോ, ഭീതി നിറയുന്ന നിന്റെയിമകൾ ഞാൻ കാണുന്നു. ഞാനും ഭയക്കുന്നു. നിന്നെ ചൂണ്ടയിട്ട് പിടിക്കാൻ കാത്തിരിക്കുന്നവരെ. അതാണ് നിന്നെയീ സാരി തലപ്പിന്റെയറ്റത്ത് കെട്ടിയിട്ട് ഞാൻ നടക്കുന്നെ. നീ വലുതായെന്നാളുകൾ പറയുന്നു. നിന്നെ സ്വാതന്ത്രനാക്കാൻ നീ പറയുന്നു. പക്ഷെ എന്നമ്മക്കരുതൽ നിന്നെ ചേർത്ത് പിടിച്ചു കൊണ്ടേയിരിക്കും. ഇല്ലെങ്കിൽ ഞാനില്ല. ഈയമ്മയില്ല.
ഷിജു