കൂട്ട് കൂടാൻ നല്ലത് താൻ തന്നെയെന്നവളെന്നേ തിരിച്ചറിഞ്ഞു. എന്നും കൂട്ടായി കൂടെക്കാണുമെന്നറപ്പ് പറഞ്ഞവൻ പൊന്നിന്റെ തൂക്കത്തിൽ അളന്നു വേറൊരുത്തിക്ക് മിന്നു കെട്ടിയപ്പോളവൾ ആദ്യം പകച്ചു. പിന്നെ കെട്ടിയവനും അകാലത്തിൽ പോയപ്പോളവൾ കൂട്ടിലൊറ്റക്ക് രാവെളുപ്പിച്ചു കഴിഞ്ഞു. ഏകാകിയല്ല ഞാൻ എനിക്ക് ഞാനുള്ളിടത്തോളം കാലം എന്ന് തിരിച്ചറിഞ്ഞതാ സമയങ്ങളിലെപ്പോഴോ ആകാം.
ഷിജു