കതിർമണ്ഡപത്തിൽ ഉടുത്തൊരുങ്ങി നിൽക്കും
കല്യാണപെണ്ണിന്റെ ചേലോടെ.
നാണം കുണുങ്ങി തലതാഴ്ത്തി
നിൽപ്പു വെള്ള നിറമുള്ള മന്ദാരം.
അവളുടെ കവിളിണ തഴുകിയെത്തിയ
കാറ്റിന്റെയും
പുൽകിയുണർത്തിയ
മഴയുടെയും
പ്രണയലാളനങ്ങളാൽ
കൂമ്പിയടഞ്ഞ ഇതളുകളും.
പ്രണയ താബത്തിൻ
പാരമ്യതയിൽ പൂത്തുവിടർന്നു,
മത്തുപിടിപ്പിക്കും ലഹരിയോടെ സുഗന്ധം പരത്തുന്നു മന്ദാരമെന്നും.
ഐശ്വര്യത്തിൻ പ്രതീകമായി സ്വയം സമർപ്പിക്കും അർച്ചനക്കായ്.
റംസീന നാസർ