തിരക്കുകൾക്കിടയിൽ
നമ്മളെ മറന്ന് വച്ചവരുണ്ടാകും!!
എപ്പോഴെങ്കിലും തിരിച്ച് വന്നെടുക്കാം എന്ന് കരുതി മനഃപൂർവം മറന്നിട്ട് പോകുന്നവർ!
അത് നമുക്ക് അവരിലുള്ള വിശ്വാസം അറിയുന്നത് കൊണ്ടല്ല..
കളഞ്ഞിട്ട് പോകുന്നത് അവിടെ തന്നെ കാണും എന്നുള്ള പാഴ്ചിന്ത കൊണ്ടാണ്!
ഒരു സ്നേഹവും അവഗണനയ്ക്ക് മേൽ നിലനിൽക്കില്ല!
ഒരു ബന്ധവും പരിഗണനയില്ലാതെ ബാക്കിയാകില്ല..!