ജനിച്ചു അന്നുവരെ കണ്ടിടാത്ത ചുറ്റുപാടിലേക്കും ജീവിത സാഹചര്യത്തിലേക്കും അവളെ പറിച്ചുനട്ടപ്പോൾ ലഭിച്ച പേരായിരുന്നു മരുമകൾ.
അന്നവൾക്ക് നഷ്ടമായത് മകളെന്ന പേര് മാത്രമായിരുന്നില്ല
സ്വന്തമായിരുന്ന ഇടം കൂടിയായിരുന്നു.
അന്ന് മുതൽ
ജനിച്ചവീട്ടിൽ അവൾ കെട്ടിച്ചുവിട്ടവളും
ഭർതൃ വീട്ടിൽ കയറിവന്നവളുമായി.
മകളെന്ന പേരും മേൽവിലാസവും പണയപ്പെടുത്തി അവൾക്ക് തീറെഴുതി കിട്ടിയതത്രെ
മരുമകളെന്ന ആസ്ഥാന പട്ടം.
റംസീന നാസർ