“ഒറ്റകുട്ടിയായ നീ എന്തു ഭാഗ്യവതിയാ ,ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം നിനക്കു മാത്രം ലഭിക്കുമല്ലോ? സഹോദരങ്ങളുമായി വഴക്കിടേണ്ട, ആവശ്യമുള്ളതൊക്കെ നിനക്ക് പെട്ടെന്നു വാങ്ങി തരുമല്ലോ അവർ “, കുട്ടിക്കാലത്തു കൂട്ടുകാരികൾ പറഞ്ഞപ്പോൾ താനാണ് ഏറ്റവും ഭാഗ്യവതിയെന്നു കരുതിയ നാളുകൾ.
എന്നാൽ സഹോദരങ്ങളോടൊപ്പം കൂട്ടുകുടുംബത്തിൽ കഴിയുന്ന കൂട്ടുകാരികളുടെ വീട്ടിലെ ഓരോ ആഘോഷങ്ങളിലും പങ്കെടുത്തപ്പോൾ കിട്ടിയ മാനസിക ഉല്ലാസമൊന്നും ഒറ്റക്കുട്ടിയായ തനിക്കു ലഭിച്ചിടാതെ വന്നപ്പോളുള്ള തിരിച്ചറിവായിരുന്നു, പങ്കുവെക്കാൻ കൂടെപ്പിറപ്പുകൾ കൂടെയുള്ള സംതൃപ്തിയൊന്നും ഒറ്റക്കു നേടുമ്പോൾ ലഭിച്ചിരുന്നില്ലെന്ന്.
റംസീന നാസർ