മനസ്സ് മരവിച്ച ഇക്കാലത്തു മനുഷ്യത്വത്തിനു എന്തു സ്ഥാനം.
ഉന്നത സ്ഥാനം നൽകി ബഹുമാനിച്ചും ശുശ്രൂശിച്ചും പോന്നിരുന്ന വൃദ്ധജനങ്ങളെ പുറം കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്ന വർത്തമാന കാലം.
മക്കളെ കൊലചെയ്യുന്ന അമ്മയും അച്ഛന്റെ കുഞ്ഞിനെ പ്രസവിച്ച മകളും
പണത്തിനു വേണ്ടി കൂടെപ്പിറപ്പുകളെ ഒറ്റിക്കൊടുക്കുന്നു സഹോദരങ്ങളും.
മാനുഷിക മൂല്യവും മനുഷ്യത്വവും നഷ്ടപ്പെട്ടതിന്റെ പ്രതീകങ്ങൾ തന്നെ.
അയൽവാസിയെ രക്തബദ്ധത്തെക്കാൾ സ്നേഹിച്ചിരുന്ന കാലമൊക്കെ വിദൂരമായിരിക്കുന്നു.
സഹോദര മതങ്ങളെ ആദരവോടും ബഹുമാനത്തോടും കണ്ടിരുന്ന കാലമൊക്കെ പോയിമറഞ്ഞു.
കരുണയും ദയയും മനുഷ്യ മനസ്സിൽ നിന്നും മാഞ്ഞുപോയ ഇക്കാലത്തു
ശാന്തിയും സമാധാനവും മാത്രമല്ല മനുഷ്യത്വവും അപ്രത്യക്ഷമായിരിക്കുന്നു.
റംസീന നാസർ