അടച്ചിട്ട വാതിലിനുള്ളിൽ
അകവും പുറവും കൂർത്ത നഖമുനകളാൽ
കീറി മുറിക്കപ്പെട്ട് ചുടുചോര ചിന്തും
മനസ്സ് പേറി പലവിധ വേഷങ്ങൾ
കെട്ടിയാടി തളർന്നു
വല്ലപ്പോഴുമൊരിക്കൽ
വെളിച്ചത്തിലേക്കവൾ
കാലുകുത്തുമ്പോൾ അവളെയണിയിക്കാൻ
മുഖപടമായി ഒരു വാക്ക്!
അതുമാത്രം ചിലർക്ക് പ്രിയതമ..
തിരികെയെത്തുന്ന നേരം വലിച്ച് മാറ്റാൻ വേണ്ടി മാത്രം ഒരു മുഖപടം.
🖊️ ജൂല വി ഗോപാൽ
1 Comment
👌😍